കൊട്ടിയൂർ : ഉന്നതി യുവാക്കൾക്ക് കായിക മത്സരങ്ങളിൽ പങ്കെടുത്ത് മികവ് തെളിയിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഉന്നതി നിവാസികളായ യുവാക്കൾ തന്നെ സംഘടിപ്പിച്ച ത്രിബിൾസ് ഫുട്ബോൾ മത്സരം വൻ വിജയമായി. കൊട്ടിയൂർ പഞ്ചായത്തിലെ നെല്ലിയോടി കല്ലൻതോട് എസ്‌ടി നഗറിലെ യുവാക്കൾ നേതൃത്വം നൽകുന്ന ഫൈറ്റേഴ്‌സ് കൊട്ടിയൂരിന്റെ ആഭിമുഖ്യത്തിലാണ് ത്രിബിൾസ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്. കൊട്ടിയൂർ പഞ്ചായത്ത് മിനി സ്‌റ്റേഡിയത്തിൽ നടത്തിയ മത്സരത്തിൽ ഇരുപതിൽ അധികം ടീമുകൾ മാറ്റുരച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്‌തു. ഫൈറ്റേഴ്‌സ് ക്യാപ്റ്റൻ അനിൽ പുതിയപുര അധ്യക്ഷനായിരുന്നു. ജ്യോതിഷ് കല്ലൻതോട്, ലിൻസ് കല്ലൻതോട് പ്രസംഗിച്ചു. പഞ്ചായത്തംഗം ജസി ഉറുമ്പിൽ ഉപഹാരങ്ങൾ സമ്മാനിച്ചു. ഇനിയും വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
The triples competition, which showcased the athletic prowess of the elite, was a huge success.